ജമ്മുകാശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു


ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുപ്‌വാരയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് സൈനികർ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റം ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചിലും തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed