അമേരിക്കൻ ജനത ജനാധിപത്യത്തിന്‍റെ അന്തസ് കാത്തു സൂക്ഷിച്ചു: കമല ഹാരിസ്


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് കമല ഹാരിസ്. അമേരിക്കൻ ജനത ജനാധിപത്യത്തിന്‍റെ അന്തസ് കാത്തു സൂക്ഷിച്ചെന്ന് അവർ പറഞ്ഞു. നാലു വർഷം ജനങ്ങൾ നീതിക്കും തുല്യതയ്ക്കുമായി പോരാടിയവരാണ് രാജ്യത്തെ ജനങ്ങളെന്നു പറഞ്ഞ അവർ തുല്യതയ്ക്കായുള്ള കറുത്ത വർഗക്കാരുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്നും പറഞ്ഞു. മുറവുണക്കുന്ന ഐക്യത്തിന്‍റെ വക്താവാണ് ബൈഡനെന്നും രാജ്യം കണ്ട മികച്ച ഭരണാധികാരികളിലൊരാളായി അദ്ദേഹം മാറുമെന്നും കമല കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed