പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്ക് സിപിഎം കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി
കൊൽക്കത്ത: പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്ക് സിപിഎം കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി. ബിജെപിക്കെതിരേ പോരാടാൻ ഏതു സംസ്ഥാനത്തും സാധ്യമായ കക്ഷികളുമായി സഖ്യത്തിൽ ഏർപ്പെടാമെന്നാണു സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് സ്വീകരിച്ചതോടെയാണ് ബംഗാളിൽ സിപിഎം-കോൺഗ്രസ് ബന്ധത്തിന് കളമൊരുങ്ങിയത്.
പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഹകരണത്തെ സിപിഎം കേന്ദ്ര കമ്മിറ്റി നേരത്തെ തള്ളിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ ഘടകത്തിന്‍റെ ആവശ്യത്തെ അനുകൂലിച്ചപ്പോൾ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ എതിർത്തു.
