പെരിയ കേസ് സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ
ന്യൂഡൽഹി: പെരിയ ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസ് ഡയറി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ നൽകിയില്ലെന്നും സിബിഐ വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദമാക്കി സിബിഐ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.
പെരിയ ഇരട്ട കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപീംകോടതിയെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ട് പോകണമെന്നും സിബിഐ സുപ്രീംകോടതിയെ അറിയിക്കും. അതേസമയം പെരിയ കേസിൽ സിബിഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയതാണ്. പെരിയ ഇരട്ട കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി ശരത്ത്‌ലാലിന്‍റെയും കൃപേഷിന്‍റേയും കുടുംബവും കോടതി അറിയിച്ചിരുന്നു.
