ബിനീഷിന്റെ പേരിൽ കേസ്; കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് നിർദ്ദേശം
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം. കോടിയേരിയുടെ മകൻ ബിനീഷിന്‍റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദേശിച്ചു.
മയക്കുമരുന്നു കേസിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്. കേസിന്‍റെ പേരിൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് എതിരാളികളെ സഹായിക്കും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം വിലയിരുത്തി.
