കോവിഡ് പ്രതിദിന നിരക്ക് ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; ആശങ്കയൊഴിയാതെ ഇന്ത്യ

ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,201 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 46,59,958 ആയി. മരണ സംഖ്യ 77,472 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,58,316 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 36,24,197 പേര്‍ രോഗമുക്തരായി.
രോഗബാധയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 10,15,681 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ 28,724 ആയി. ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്.