അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ചൈനയും

ബെയ്ജിംഗ്: ചൈനീസ് നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി. ബെയ്ജിംഗിലെ അമേരിക്കൻ എംബസിയിലും ഹോങ്കോംഗിലേതുൾപ്പെടെ രാജ്യത്തെ മൊത്തം കോണ്‍സുലേറ്റുകളിലുമുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കും ചൈന കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർ, അമേരിക്കൻ ദൗത്യത്തിൽ പങ്കാളികളായവർ ഉൾപ്പെടെ എല്ലാവർക്കും നിയന്ത്രണം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.