പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ


ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. കേസ് ക്രൈംബ്രാഞ്ച് നീതിയുക്തമായാണ് അന്വേഷിച്ചതെന്നും അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

നേരത്തെ, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചിരുന്നു. ഇതേ തുടർന്ന് കേസ് രേഖകള്‍ തേടി ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും നാല് തവണ സിബിഐ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേസ് ഡയറിയോ രേഖകളൊ പോലീസ് നല്‍കിയില്ല.
കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാര്‍ക്ക് അടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത്. കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമീപിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed