ബംഗളൂരു കലാപം; അന്വേഷണം എൻ.ഐ.എക്ക് വിടാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ബംഗളൂരുവിൽ നടന്ന ആസൂത്രിത കലാപത്തിന്റെ കേസ് അന്വേഷണം എൻ.ഐ.എക്ക് വിട്ട് കേന്ദ്രസർക്കാർ. ആഗസ്റ്റ് 11ന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എൻ.ഐ.എക്ക് വിട്ടിരിക്കുന്നത്. കർണാടക ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്.
ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളാണ് എൻ.ഐ.എക്ക് വിട്ടിരിക്കുന്നത്. കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്നും അക്രമത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അശോക് എസ്.കിൻഗി എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു.
കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയെന്ന് എൻ.ഐ.എയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്ന കുമാർ ഹൈക്കോടതി ബെഞ്ചിനെ അറിയിച്ചു. കേസ് എൻ.ഐ.എക്ക് കൈമാറിയതുമായി സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.