രാജ്യത്ത് കോവിഡ് പ്രതിദിന കണക്കിൽ റെക്കോർഡ് വർദ്ധന: ആകെ രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 96,551 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. നിലവിൽ രാജ്യത്ത് 45,62,415 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 9,43,480 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 35,42,664 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,209 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 76,271 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.