കോവിഡ് ആശങ്ക കുറയുന്നില്ല: രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേർക്കു കൂടി രോഗം


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 31,06,349 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 836 പേരാണ് രോഗബാധയെ തുടർന്ന് മരിക്കുകയും 57,468 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 23,38,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 57,542 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed