വിപ്പ് പാലിക്കപ്പെടാതിരുന്നാൽ നിയമനടപടി സ്വീകരിക്കും റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ച മുതൽ വോട്ടെടുപ്പ് വരെ വിട്ടുനിൽക്കാനുള്ള വിപ്പ് പാർട്ടി നല്‌കിയിട്ടുണ്ടെന്നും വിപ്പ് പാലിക്കപ്പെടാതിരുന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും കേരളാ കോൺഗ്രസ് എം നേതാവും എം.എൽ.എയുമായ റോഷി അഗസ്റ്റിൻ. മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല എന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോഴത്തേത് എന്ന് യുഡിഎഫ് നിലപാടിനെ പരിഹസിച്ച് എൻ. ജയരാജ് എം.എൽ.എ പറഞ്ഞു.

