ബം​ഗ​ളൂ​രു ക​ലാ​പം: കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​റ്റ​റു​ടെ ഭ​ർ​ത്താ​വ് അ​ട​ക്കം 206 പേർ അറസ്റ്റിൽ


ബംഗളൂരു: ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റിനെത്തുടർന്നു ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി അരങ്ങേറിയ കലാപത്തിൽ 60 പേര്‍ കൂടി അറസ്റ്റിൽ. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം 206 ആയി. നാഗ്വാര വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ ഭര്‍ത്താവ് കലീം പാഷ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാൾക്ക് കോണ്‍ഗ്രസുമായും എസ്ഡിപിയുമായും അടുത്ത രാഷ്ടീയ ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. 

ആഗസ്റ്റ് 11നു കെജി ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്‍റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിവാദപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന് ജനക്കൂട്ടം എംഎൽഎയുടെ വസതി ആക്രമിക്കുകയായിരുന്നു. ഇതേത്തുടർന്നു പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നു പേര്‍ കൊല്ലപ്പെടുകയും കലാപത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം തന്നെ 110 പേർ‌ അറസ്റ്റിലായിരുന്നു.

You might also like

Most Viewed