കാഷ്മീരിൽ പോലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; രണ്ടു പോലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഭീകരർ നടത്തിയ വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ നൗഗാമിലാണ് സംഭവം.
പോലീസ് സംഘത്തിന് നേരെ ആയുധധാരികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണമുണ്ടായ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.