ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു; ചെന്നൈയിലും കൊവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു


ചെന്നൈ: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവാക്‌സിന്റെ പരീക്ഷണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചെന്നൈയിലും കൊവാക്‌സിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. എസ്ആര്‍എം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.

കൊവാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ഐസിഎംആര്‍ തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എസ്ആര്‍എം. ചെന്നൈയില്‍ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചെന്ന് ഡോ. സത്യജിത് മൊഹപാത്ര അറിയിച്ചു. എയിംസ് ഉള്‍പ്പെടെ പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്.

ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. ന്യൂഡല്‍ഹിലെയും പാറ്റ്‌നയിലെയും എയിംസും, റോത്തക്കിലെ പി ജിഎയും മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed