കോടതിയലക്ഷ്യ ഹർജിയിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നോട്ടീസ്


ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയെയും, മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ച് ട്വീറ്റ് ചെയ്‌തെന്ന കോടതിയലക്ഷ്യ ഹർജിയിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ആഢംബര ബൈക്കിൽ ഇരിക്കുന്നതിന്റെ ചിത്രവും കൂടി ചേർത്ത ട്വീറ്റിൽ‍ പ്രശാന്ത് ഭൂഷൺ‍ ഗുരുതര ആരോപണങ്ങൾ‍ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു.

രണ്ട് ട്വീറ്റുകളിലും സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്ത ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, പ്രശാന്ത് ഭൂഷണ് നോട്ടിസ് അയക്കാൻ ഉത്തരവിട്ടു. ആഗസ്റ്റ് അഞ്ചിന് മുന്‍പ് വിശദീകരണം നൽ‍കണം. കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ‍ കെ.കെ. വേണുഗോപാലിനെ നിയമിച്ചു.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed