കൊവിഡ് വ്യാപനം; ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് ദേവസ്വം ബോർഡ്


പത്തനംതിട്ട: ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് ദേവസ്വം ബോർഡ്. ഇക്കാര്യം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ആഗസ്റ്റ് നാലിനായിരുന്നു ആരംഭിക്കേണ്ടത്.

സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ
ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. ഇത് ഭക്തർക്കിടയിൽ വലിയതോതിൽ മാനസികപ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തിരുവിതാംകൂർ ദേവസ്വം ബോർഡ് മനസ്സിലാക്കുന്നുവെന്നും, ഈ സാഹചര്യത്തിൽ ബോർഡിന്റെ ക്ഷേത്രങ്ങളിൽ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് നാലന്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താവുന്നതാണെന്ന് ബോർഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed