സച്ചിൻ പൈലറ്റിനെ അയോഗ്യനാക്കുന്നതിൽ 24 വരെ നടപടി പാടില്ലെന്നു ഹൈക്കോടതി
ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ വിമതനീക്കം നടത്തിയ സച്ചിൻ പൈലറ്റിനെയും 18 വിമത എംഎൽഎമാരെയും അയോഗ്യരാക്കുന്ന നടപടി ജൂലൈ 24 വരെ നീട്ടിവയ്ക്കണമെന്നു രാജസ്ഥാൻ ഹൈക്കോടതി. സച്ചിനും വിമത എംഎൽഎമാരും നൽകിയ ഹർജി പരിഗണിച്ചാണു കോടതി നിർദേശം. വിധി പ്രസ്താവിക്കുന്നതുവരെ സച്ചിൻ പൈലറ്റിന്‍റെയും 18 വിമത എംഎൽഎമാരുടെമാരുടെയും എംഎൽഎ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസിനുമേൽ നടപടി സ്വീകരിക്കരുതെന്നു കോടതി നിർദേശം നൽകി. നിയമസഭ സ്പീക്കർ സി.പി. ജോഷിക്കാണ് കോടതി നിർദേശം നൽകിയത്. തന്‍റെ അധികാരങ്ങളിൽ ഇടപെടാനാകില്ലെന്ന രാജസ്ഥാൻ നിയമസഭാ സ്പീക്കറുടെ പ്രസ്താവനയെ കണക്കിലെടുക്കാതെയാണ് കോടതിയുടെ നീക്കം.


