വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലെന്നും സാധാരണ ജനങ്ങൾ തുണികൊണ്ടുള്ള മാസ്‌ക് ധരിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യമറിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് നൽകി. നേരത്തെ എൻ 95 മാസ്കുകൾ ഉപയോഗിക്കേണ്ടത് ആരോഗ്യപ്രവർത്തകർ മാത്രമാണെന്ന് കേന്ദ്രം മാർഗ നിർദ്ദേശം ഇറക്കിയിരുന്നു. എന്നാൽ സാധാരണക്കാർ എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രം നിർദ്ദേശം ഒരിക്കൽ കൂടി ഓർമിപ്പിച്ചത്.


