ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങൾക്കും ബാധകമെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: എല്ലാ സൈനിക വിഭാഗങ്ങൾക്കും ഫേസ്ബുക്ക് ഉപയോഗം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. സിആർപിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എൻഎസ്ജി വിഭാഗങ്ങൾക്ക് നിർദേശം ബാധകമാണ്. സുരക്ഷ മുൻനിർത്തിയാണ് ഫേസ്ബുക്കിന് നിരോധനമേർപ്പെടുത്തിയത്.
രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റാഗ്രാം, പബ്ജി, ടിൻഡർ, ട്രൂകോളർ തുടങ്ങി 89 ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണമെന്ന് നേരത്തെ കരസേന സൈനികർക്ക് നിർദേശം നൽകിയിരുന്നു. ജൂലൈ 15നുള്ളിൽ ആപ്പുകൾ ഫോണിൽ നിന്നും നീക്കണമെന്നായിരുന്നു നിർദേശം. ഇതിനു പിന്നാലെയാണ് ഉത്തരവ് എല്ലാ സൈനികവിഭാഗങ്ങൾക്കും ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.

