നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദിയെന്ന് രാഹുൽ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. "നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദി' എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി ചൈനയോട് മൃദുസമീപം സ്വീകരിക്കുന്നുവെന്ന മാധ്യമ വാർത്ത ട്വിറ്ററിൽ പങ്കുവച്ചാണ് രാഹുലിന്‍റെ പരിഹാസം. കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

