കോവിഡിന്‍റെ മറവിൽ സ്വർണക്കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ


കണ്ണൂർ: കോവിഡിനെ മറയാക്കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

മലപ്പുറം സ്വദേശിയായ ഉസ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളൈ ദുബാൈയ് വിമാനത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 432 ഗ്രാം സ്വര്‍ണം കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed