രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 15143 പേര്‍ക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. 306 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ 13254 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 410461 ആയി.
169451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 227756 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചവരില്‍ 2.27 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 1.69 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും ദേശീയ ആരോഗ്യമന്ത്രാലയം അറിയിച്ചു.

