ചൈനീസ് ആക്രമണം ആസൂത്രിതമെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ഗാൽവനിലെ ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ആദ്യം ഉറക്കത്തിലായിരുന്ന സർക്കാർ പിന്നീട് സംഭവം നിഷേധിക്കുകയായിരുന്നു. രക്തസാക്ഷികളായ ഇന്ത്യയുടെ ജവാന്മാരാണ് ഇതിന് വിലകൊടുക്കേണ്ടി വന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസവും ആക്രമണത്തെ രൂക്ഷമായി രാഹുൽ വിമർശിച്ചിരുന്നു. നിരായുധരായ ഇന്ത്യൻ സൈന്യത്തെ ചൈന ആക്രമിച്ചത് കുറ്റകരമാണ്. ആരാണ് അതിർത്തിയിലേക്ക് ആയുധമില്ലാതെ സൈന്യത്തെ അയച്ചതെന്നും രാഹുൽ ചോദിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed