തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദർ (57) കോവിഡ് 19 ബാധിച്ച് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദാമോദർ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേർക്ക് കോവിഡ് ബാധിച്ചിരുന്നു. 12−ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പളനിസ്വാമിയുടെ ഓഫീസിലെ അഞ്ചു പേർക്ക് പുറമെ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

