ഇന്ധന വിലയിൽ തുടർച്ചയായ ആറാം ദിവസവും വർദ്ധന


ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധന. ഒരു ലിറ്റർ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടർ‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കന്പനികൾ വില വർദ്ധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർദ്ധിച്ചത്. 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് ഇന്ധന വില വർദ്ധനയ്ക്ക് പ്രധാന കാരണമെന്നാണ് എണ്ണക്കന്പനികൾ പറയുന്നത്. എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർദ്ധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed