മുംബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുർലയിൽ താമസിക്കുന്ന വിക്രമൻ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. അതേസമയം രാജ്യത്തുതന്നെ മഹാരാഷ്ട്രയിലാണ് കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 59,546 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,982 പേരാണ് ഇവിടെ മരിച്ചത്.