എം.പി വീരേന്ദ്രകുമാർ മതേതരത്വ മൂല്യം ഉയർത്തിപ്പിടിച്ച നേതാവ്: ബഹ്‌റൈൻ കെ.എം.സി.സി


മനാമ: മുൻ കേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര രാഷ്ട്രീയചേരിക്ക് തീരാനഷ്ടമാണെന്ന് ബഹ്‌റൈൻ കെ.എം.സി.സി. ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ച വീരേന്ദ്രകുമാർ ഉന്നതമായ ജനാധിപത്യ വികസന കാഴ്ച്ചപ്പാടുകൾ കാത്തുസൂക്ഷിച്ച വ്യക്തിയും സൈദ്ധാന്തികനും പത്രാധിപരുമായിരുന്നു. മുന്നണി വ്യത്യാസമില്ലാതെ മുസ്ലീം ലീഗ് പ്രസ്ഥാനവുമായും നേതാക്കളുമായും അടുത്തബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മികച്ച പാർലമെന്റേറിയനെയാണ് കേരളത്തിന് നഷ്ടമായതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അനുശേചിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed