ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മെയ് 31ന്


ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മെയ് 31ാം  തീയതി രാവിലെ 11 മണിക്ക് അനിൽ അക്കര എം.എൽ.എ   നിർവ്വഹിക്കും. തൃശ്ശൂർ മുളക്കുന്നത്ത് കാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, വാർഡ് മെന്പർ മേരി ഗ്രേസി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

തൃശ്ശൂർ മുളക്കുന്നത്ത് പഞ്ചായത്തിലുള്ള കിഡ്‌നിക്ക് അസുഖം ബാധിച്ച നിർദ്ധനനായ സാജന് ആണ്‌ ഈ പ്രാവശ്യത്തെ  ബികെഎസ് ഭവന പദ്ധതിയിലൂടെ വീടൊരുങ്ങിയത്. സമാജം അംഗം ഒ.എം അനിൽ കുമാർ ആണ് വീടിനായുള്ള സ്ഥലം  സൗജന്യമായി നൽകിയത്. ബഹ്‌റൈൻ കേരളീയ സമാജം പണികഴിപ്പിക്കുന്ന 24 ാംമത്തെ വീടാണ് തൃശ്ശൂരിൽ പണികഴിപ്പിച്ചത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സാജനും കുടുംബത്തിനും ആശംസകൾ അറിയിച്ചു.

You might also like

Most Viewed