രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി


ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കുന്നതിനിടെ ലോക്ക് ഡൗൺ വീണ്ടും നീട്ടുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. കൂടുതൽ ഇളവുകളോടെയാവും ലോക്ക് ഡൗൺ നടപ്പാക്കുക. ഇതിൻ്റെ വിശദാംശങ്ങൾ ഉടനെ പുറത്തു വരും. നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാ‍ർഗനി‍ർദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു.  

ബസ്, വിമാന സർവ്വീസുകൾക്ക് നാലാം ഘട്ട ലോക്ക് ഡൗണിൽ ഇളവ് നൽകിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസ‍ർവ്വീസിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എല്ലാത്തരം ഓൺലൈൻ വ്യാപരങ്ങൾക്കും പുതിയ ഘട്ടത്തിൽ അനുമതി നൽകുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ഡൽഹി സർക്കാ‍ർ‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ ലോക് ഡൗൺ ഈമാസം അവസാനം വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രമേഖലകൾ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന സൂചനയും ഉണ്ട്. മഹാരാഷ്ട്രയും തമിഴ്നാടും ഇതിനോടകം ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി ഉത്തരവ് ഇറക്കിയിരുന്നു.

You might also like

Most Viewed