ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു


ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,604 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി. 87 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,293 ആയി ഉയർന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് വൈറസ് രോഗികളുള്ള മഹാരാഷ്ട്രയിൽ‌ പുതിയ 1,230 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 23, 401 ആയി. മരണം 868 ആയി ഉയരുകയും ചെയ്തു. ഗുജറാത്താണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനം. ഇവിടെ 8, 541 കേസുകളും 513 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ കൊവിഡ് കുതിക്കുകയാണ്. ഇന്നലെ മാത്രം 798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,002 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed