ഇന്ത്യയിൽ നിന്ന് മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എൻ.ആർ.ഐ പദവി നഷ്ടമാകില്ല


ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കൽ മൂലം ഇന്ത്യയിൽ നിന്ന് മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല. ധനകാര്യ മന്ത്രാലയത്തിന്റെതാണ് തിരുമാനം.

മാർച്ച് 22ന് മുന്പ് രാജ്യത്ത് എത്തിവരുടെ എൻആഐ പദവിയാണ് നഷ്ടമാകാത്തത്. പതിവർഷം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയാൽ എൻആർഐ പദവി പോകും എന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. നികുതി ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed