മദ്യം ഓൺലൈനായി വിൽപ്പന നടത്തുന്ന കാര്യം സംസ്ഥാനങ്ങൾക്ക് പരിഗണിക്കാം: സുപ്രീംകോടതി


ന്യൂഡൽഹി: മദ്യത്തിന്റെ ഹോം ഡെലിവറിയും ഓൺലൈൻ വിൽപ്പനയും സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് മദ്യശാലകൾ തുറന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സമയത്ത് മദ്യശാലകൾ തുറന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും സാമൂഹ്യ അകലം നടപ്പിലാവുന്നില്ലെന്നുമാണ് ഹർജിയിൽ അഭിഭാഷകനായ സായ് ദീപക്ക് പറഞ്ഞത്. എന്നാൽ ഈ ഹർജിയിൽ ഒരു ഉത്തരവ് പോലും പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. മദ്യവിൽപ്പന നടത്താൻ കേന്ദ്രം അനുമതി നൽകിയതോടെ വിവിധ സംസ്ഥാനങ്ങൾ മദ്യശാലകൾ തുറന്നിരുന്നു. ഇതിന് പിന്നാലെ ഇവിടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed