കൊല്ലത്ത് സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ മൂന്ന് പേർക്കെതിരെ കേസ്


കൊല്ലം: കൊല്ലത്ത് സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് ഹോട്ട്സ്പോട്ട് മേഖലയായ ചെന്നൈയിൽ നിന്നെത്തിയ യുവതിയും കുടുംബവുമാണ് സർക്കാർ ക്വാറന്‍റൈൻ ലംഘിച്ച് വീട്ടിലേക്ക് പോയത്. പൊലീസ് നിർബന്ധിച്ച് ഇവരെ വീണ്ടും നിരീക്ഷണകേന്ദ്രത്തിലാക്കി.

കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്‍റൈൻ ലംഘിച്ചത്. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്‍റൈൻ സെന്‍ററിൽ നിന്ന് ഇവർ വീട്ടിലേക്ക് പോയത്. മൂവർക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ചെന്നൈയിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed