ഇന്ത്യയിൽ 12 പേർക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു


ന്യൂഡൽഹി: ഇന്ത്യയിൽ 12 പേർക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മലയാളിയാണ്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 511 ആയി. 37 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്ന് പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ രോഗം സ്ഥിരീകരിച്ച മലയാളി ദുബായിയിൽ നിന്നെത്തിയ ആളാണ്. അമേരിക്ക, സ്വിറ്റ്സർലണ്ട് എന്നിവടങ്ങളിൽ നിന്നെത്തിയവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചു. മുംബൈയിൽ ചികിത്സയിലുണ്ടായിരുന്ന 65 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 10 ആയി ഉയർന്നു. രോഗം ആശങ്കാജനകമായി മുന്നോട്ടുപോകുന്നതിനിടെ രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. ഇന്ന് അർധരാത്രിയോടെ ആഭ്യന്തര വിമാന സർവ്വീസുകൾ കൂടി നിർത്തുമ്പോൾ രാജ്യം നിശ്ചലമാകും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കേരളവും സമ്പൂർണ അടച്ചിടൽ ഇന്ന് മുതൽ നടപ്പാക്കി. മാർച്ച് 31 വരെയാണ് നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed