മഹാരാഷ്ട്രയിൽ ഗർഭ പാത്രം നീക്കം ചെയ്തത് 30000ത്തോളം സ്ത്രീകൾ; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000ത്തോളം സ്ത്രീകൾ ശമ്പളം നഷ്ടമാകാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത സംഭവത്തിൽ സര്‍ക്കാര്‍ നടപടി വേണമെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച് മന്ത്രി നിതിൻ റാവത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കി.
മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാകുന്നത് ഒഴിവാക്കാനാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലും ആയിരക്കണക്കിന് സ്ത്രീകളാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. ഇത് സംബന്ധിച്ച് മുൻപും നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.