യുപി പോലീസ് ഹൈദരാബാദ് പോലീസിനെ കണ്ട് പഠിക്കണം; മായാവതി


ലക്നൗ: ഉത്തർ‍പ്രദേശിൽ സ്ത്രീകൾ‍ക്കെതിരായ അതിക്രമങ്ങൾ അതിരുവിടുകയാണെന്ന് മുൻ‍ മുഖ്യമന്ത്രി മായാവതി. യുപിയിലെ സർ‍ക്കാർ ഉറങ്ങുകയാണോ എന്നാണ് സംശയം. ഹൈദരാബാദിലെ പോലീസ് നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുപി പോലീസും പ്രവർ‍ത്തിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്‍സംഗം ചെയ്ത ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ നാല്  പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മായാവതി. പെൺ‍കുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്ത് തെളിവെടുക്കാനെത്തിച്ചപ്പോൾ  പ്രതികൾ‍ രക്ഷപെടാൻ‍ ശ്രമിച്ചെന്നും ഇതെത്തുടർ‍ന്നു വെടിയുതിര്‍ക്കുക‌യായിരുന്നെന്നും പോലീസ് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പോലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാൻ‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed