പശ്ചിമ ആഫ്രിക്കയിൽ വീണ്ടും കപ്പൽ തട്ടിയെടുത്തു; ചീഫ് എന്‍ജിനിയറുടെ ഭാര്യ ഉള്‍പ്പടെ 18 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. 19 ജീവനക്കാരെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതില്‍ 18 പേരും ഇന്ത്യാക്കാരാണ്. ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഡിസംബര്‍ മൂന്നിനാണ് ഹോങ്കോങ്ങ് രജിസ്‌ട്രേഷനിലുള്ള വിഎല്‍സിസി നവേ കണ്‍സ്റ്റലേഷന്‍ എന്ന ക്രൂഡ് ഓയില്‍ ടാങ്കര്‍ ജീവനക്കാര്‍ സഹിതം കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്. നൈജീരിയന്‍ തീരത്തു നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ തട്ടിയെടുത്തത്. കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കപ്പലിന്റെ മാനേജ്‌മെന്റ് കൊള്ളക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ചീഫ് എന്‍ജിനിയറുടെ ഭാര്യ ഉള്‍പ്പടെ 18 ഇന്ത്യാക്കാരെയുമാണ് തട്ടിക്കൊണ്ടുപോയി. നൈജീരിയന്‍ സര്‍ക്കാരിന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കപ്പലും ജീവനക്കാരേയും സുരക്ഷിതരാക്കുന്നതിന് നൈജീരിയന്‍ നേവിയെ അവിടുത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

