തീവ്രവാദികളുടെ ഗ്രനേഡാക്രമണം; കശ്മീരിൽ പത്ത് പേർക്ക് പരിക്ക്


ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് തീവ്രവാദികളുടെ ഗ്രനേഡാക്രമണം. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ആക്രമണം. ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ നിന്ന് 55 കിമി അകലെയായാണ് അനന്ത് നാഗ് ഡിസി ഓഫീസ് സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ വലയത്തിലുള്ള ഓഫീസ് ലക്ഷ്യം വെച്ച് എറിഞ്ഞ ഗ്രനേഡ് റോഡ് സൈഡിൽ വന്ന് പതിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

പരിക്ക് പറ്റിയ 10 പേരിൽ മാധ്യമ പ്രവർത്തകരും പോലീസും ഉൾപ്പെടും. 12 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ ശേഷം താഴ്വരയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവാകാദൽ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാൻമാരുടെ നേർക്കാണ് ഇതിനു മുമ്പ് ഗ്രനേഡാക്രമണം ഉണ്ടാവുന്നത്. ലക്ഷ്യം തെറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി

You might also like

  • Lulu Exchange
  • Straight Forward

Most Viewed