ഫിറോസ് ഷാ കോട്‍ല േസ്റ്റഡിയം ഇനി മുതൽ അരുൺ ജയ്റ്റ്‍ലി േസ്റ്റഡിയം

ന്യൂഡൽഹി: ഫിറോസ് ഷാ കോട്‍ല േസ്റ്റഡിയം ഇനി മുതൽ അരുൺ ജയ്റ്റ്‍ലി േസ്റ്റഡിയം എന്നറിയപ്പെടും. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് ഫിറോസ് ഷാ കോട്‍ലയുടെ പേർ മാറ്റാൻ തീരുമാനിച്ചത്. ഡൽഹി ജവഹർലാൽ നെഹ്രു േസ്റ്റഡിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുടെയും, മുൻ താരങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ജെയ്‍റ്റ്‍ലിയുടെയും കുടുംബവും ചേർന്നാണ് േസ്റ്റഡിയത്തിന് പുനർനാമകരണം നടത്തിയത്.
േസ്റ്റഡിയത്തിന്‍റെ ഒരു പവലിയന് ഡൽഹി സ്വദേശി കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ പേരും നൽകി. ഡൽഹിക്ക് വേണ്ടി കളിച്ച പുരുഷ വനിത താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. നാല് വർഷം ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡണ്ടായിരുന്നു അരുൺ ജയ്റ്റ്ലി.
ഇക്കാലത്താണ് േസ്റ്റഡിയത്തെ ആധുനികവൽക്കരിച്ചതും, ലോകോത്തര നിലവാരമുള്ള ഡ്രസ്സിംഗ് റൂമുകൾ നിർമ്മിച്ചതും. 1883ൽ പണിത ഫിറോസ് ഷാ കോട്‍ല, കൊക്കത്തയിലെ ഈഡൻ ഗാർഡൻസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് േസ്റ്റഡിയം കൂടിയാണ്. പ്രൗഢഗംഭീരമായ പരിപാടിയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയത്.