കുല്‍ദീപ് സേംഗറിനെ ബി.ജെ.പി പാർട്ടിയിൽ നിന്നും പുറത്താക്കി


ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയും ബി.ജെ.പി എംഎൽഎയുമായ കുൽദീപ് സിങ് സേംഗാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കുൽദീപിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാർ റായ്ബറേലിയിൽ വെച്ച് ഞായറാഴ്ച അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിനു പിന്നിൽ കുൽദീപിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. കൂടാതെ കുൽദീപിനെതിരെ പാർട്ടി നടപടിയെടുക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഇതിനു പിന്നാലെയാണ് കുൽദീപിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
പെൺകുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കുൽദീപിനെ പ്രതിയാക്കി സി ബി ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവർ ഇരുവരും നിലവിൽ ചികിത്സയിലാണ്

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed