അമ്മയുടെ കാമുകന്‍ മൂന്നു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി തലയറുത്തുകൊന്നു
ജംഷഡ്പുർ: അമ്മയുടെ അടുത്തു കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയെ തട്ടിയെടുത്ത് കൂട്ടമാനംഭത്തിനിരയാക്കി തലയറുത്ത് കൊന്നു. ജാർഖണ്ഡിലെ ജംഷഡ്പുരിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അമ്മയുടെ കാമുകന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. 2015ൽ കുട്ടിയെ തട്ടിയെടുത്ത് കൊല്ലാൻ ശ്രമിച്ചയാളാണ് പിടിയിലായവരിൽ ഒരാൾ.

