എനിക്ക് ഇളയ സൂപ്പർ‍സ്റ്റാർ‍ പട്ടം വേണ്ട


ചെന്നൈ: ഇളയ സുപ്പർ‍സ്റ്റാർ‍ പട്ടം തനിക്ക് വേണ്ടെന്ന് നടൻ ധനുഷ്. ആരാധകർ‍ സംഘടിപ്പിച്ച പിറന്നാൾ‍ ആഘോഷത്തിൽ‍ പങ്കെടുക്കുന്പോഴായിരുന്നു ധനുഷ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്‍റെ പുതിയ ചിത്രമായ പട്ടയുടെ ടൈറ്റിൽ‍ പുറത്തു വന്നതിന് പിന്നാലെയാണ് ധനുഷിന് മേൽ‍ ഇളയ സൂപ്പർ‍സ്റ്റാർ‍ പട്ടം ചാർ‍ത്തപ്പെട്ടത്. എന്നാൽ‍ ആ വിളിയേക്കാൾ‍ തന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് ധനുഷ് പറഞ്ഞു. 

"രാജ്യത്തെ പ്രമുഖ നിർ‍മ്മാതാക്കൾ‍ എല്ലാം ധനുഷിനെ വച്ച് സിനിമ നിർ‍മ്മിക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. ഏത് കഥാപാത്രത്തെയും ഉൾ‍ക്കൊള്ളാൻ അദ്ദേഹത്തിന് സാധിക്കുന്നത് കൊണ്ടാണത്. അധികം വൈകാതെ അദ്ദേഹം ഇളയ സൂപ്പർ‍ സ്റ്റാർ‍ ആയി മാറും” എന്ന് ചടങ്ങിൽ‍ സംസാരിച്ച നിർ‍മ്മാതാവ് തനു പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താര ജാഡകളില്ലാതെ ധനുഷിന്‍റെ തുറന്നു പറച്ചിൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed