ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
ബെംഗളൂരു: ബെംഗളൂരിലെ പുലിക്കേശി നഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചിൽ തുടരുകയാണ്. രാവിലെ ആറു മണിയോടെയാണ് സംഭവം. എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അഗ്നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, പ്രതിരോധസേന എന്നിവയിലെ അംഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തം നടത്തുന്നത്. അടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

