കനത്ത മഴ; വെള്ളക്കെട്ടില്‍ വലഞ്ഞ് മുംബൈ, ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തി
മുംബൈ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടില്‍ വലഞ്ഞ് മുംബൈ നഗരം. വെള്ളക്കെട്ടില്‍ രാവിലെ മുതല്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മഴയെ തുടര്‍ന്ന് 15 ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. വരുന്ന രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
സിയോണ്‍ റയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.

