ചാവേർ‍ ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന്‌ ഐഎസ്‌ അനുകൂലികൾ കോയന്പത്തൂരിൽ‍ പിടിയിൽ‍


ചെന്നൈ: ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്) അനുകൂലികളായ മൂന്ന്‌ യുവാക്കൾ‍ കോയന്പത്തൂരിൽ‍ അറസ്റ്റിലായെന്ന്‌ റിപ്പോർ‍ട്ട്‌. ചാവേർ‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവർ‍ പദ്ധതിയിട്ടിരുന്നതെന്നും  റിപ്പോർ‍ട്ട്‌.

മുഹമ്മദ്‌ ഹുസൈൻ‍, ഷാജഹാൻ‍, ഷെയ്‌ഖ്‌ സെയിഫുള്ള എന്നിവരാണ്‌ തമിഴ്‌നാട്‌ സ്‌പെഷ്യൽ‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്‌. ആരാധനാലയങ്ങൾ‍ കേന്ദ്രീകരിച്ച്‌ ചാവേർ‍ ആക്രമണങ്ങൾ‍ നടത്താനാണ്‌ ഇവർ‍ പദ്ധതിയിട്ടിരുന്നത്‌. ഐഎസ്‌ ആശയങ്ങൾ‍ പ്രചരിപ്പിക്കുന്നതിനുള്ള പുസ്‌തകങ്ങൾ‍ ഇവർ‍ തമിഴിലേക്ക്‌ വിവർ‍ത്തനം ചെയ്‌ത്‌ യുവാക്കളെ സംഘടനയിലേക്ക്‌ ആകർ‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുന്നൂറിലധികം ആളുകളുടെ മരണത്തിന്‌ ഇടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടനത്തെ ഇവർ‍ പ്രകീർ‍ത്തിച്ചിരുന്നതായും പൊലീസ്‌ റിപ്പോർ‍ട്ടിൽ‍ പറയുന്നുണ്ട്‌. എൻ.ഐ.എ നിർദ്‍ദേശപ്രകാരം നടത്തിയ തിരച്ചിലിൽ‍ മൂന്നിടങ്ങളിൽ‍ നിന്നാണ്‌ ഇവരെ പിടികൂടിയതെന്നാണ്‌ റിപ്പോർ‍ട്ട്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed