കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു


ശ്രീനഗർ:ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് അചാബൽ ഏരിയയിലെ ബിദൂര ഗ്രാമത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്.

രാഷ്ട്രീയ റൈഫിൾസ്, ജമ്മു കശ്മീർ പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരർ വെടിയുതിർത്തതോടെ സുരക്ഷാസേന തിരിച്ചടി തുടങ്ങി. ഭീകരർ ഒളിഞ്ഞിരിക്കുന്ന പ്രദേശം വളഞ്ഞ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഇവർ ഏത് ഭീകരവാദ സംഘടനയിൽ ഉൾപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതും പരിശോധിച്ച് വരികയാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed