മാന്‍ഹോളിലിറങ്ങിയ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു
ഗുജറാത്ത്:ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴുപേര്‍ മരിച്ചു. നാല് ശുചീകരണത്തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്.മാന്‍ഹോളിലേക്ക് കടന്ന ശുചീകരണത്തൊഴിലാളികളില്‍ ഒരാള്‍ക്ക് പുറത്ത് വരാന്‍ സാധിക്കാതെ വന്നതോടെയാണ് മറ്റുള്ളവര്‍ ഓരോരുത്തരായി ഉള്ളിലേക്ക് ഇറങ്ങിയത്. ശ്വാസംകിട്ടാതെയാണ് ഇവര്‍ മരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വഡോദരയിലെ ദബ്‌ഹൊയ് തെഹ്‌സിലിലാണ് അപകടം നടന്നത്.

