'അമ്മ' : വിസ്മയം പടര്‍ത്തി പ്രതിഭാ നാടകം
മനാമ : ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നിറഞ്ഞ സദസിനു മുന്നിൽ ബഹ്‌റൈൻ പ്രതിഭയുടെ 'അമ്മ നാടകം അരങ്ങേറി . നൂറോളം കലാകാരന്മാർ അണിനിരന്ന നാടകം അവതരണ പുതുമകൊണ്ടും ആവിഷ്ക്കാര വൈവിധ്യം കൊണ്ടും ജനശ്രദ്ധ നേടി. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് അറിയപ്പെടുന്ന 'അമ്മ നോവലിന്റെ നാടക ആവിഷ്ക്കാരമായാണ് 'അമ്മ നാടകം അവതരിപ്പിക്കപ്പെട്ടത് . എല്ലാ ആധുനിക സാങ്കേതിക വിദ്യകളും നാടകത്തിലുടനീളം പ്രയോജനപ്പെടുത്തിയിരുന്നു . രണ്ടര മണിക്കൂറിലധികം ദൈർഘ്യം ഉണ്ടായിരുന്ന നാടകത്തില്‍അമ്മയായി അഭിനയിച്ച സാവിത്രിയും മകനും വിപ്ലവകാരിയുയ പാവേൽ ആയി അഭിനയിച്ച ശിവകുമാർ കുളത്തൂപ്പുഴയും മറ്റു അഭിനേതാക്കളും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
രണ്ടായിരത്തിലധികം പ്രേക്ഷകരും , ബഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും , പ്രതിഭ പ്രവർത്തകരും കുടുംബാംഗങ്ങളും അടങ്ങിയ വിപുലമായ സദസ്സിനു മുന്നിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത് . പ്രതിഭാ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഭാ സീനിയർ നേതാവ് പി ശ്രീജിത്ത് ഔപചാരികമായി നാടക ആരംഭ പ്രഖ്യാപനം നടത്തി. പ്രതിഭാ സ്വരലയ അവതരിപ്പിച്ച അനശ്വര നാടക ഗാനങ്ങളുടെ അവതരണവും നാടകത്തിനു മുന്നോടിയായി നടന്നു. നാടകപ്രവർത്തകൻ സാംകുട്ടി പട്ടങ്കരി നാടകാവിഷ്കാരവും പി.എൻ മോഹൻരാജ് സംവിധാനവും നിർവഹിച്ച നാടകത്തിൽ പ്രതിഭാ അംഗങ്ങൾ മാത്രം ആണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് .
നാടകത്തില്‍ നിന്ന്
നാടകത്തില്‍ നിന്ന്

