പീഡന പരാതി നൽകിയ യുവതിയെ വിവാഹം ചെയ്ത് എംഎൽഎ


അഗർത്തല: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു പരാതി നൽകിയ യുവതിയെ ഒടുവിൽ എംഎൽഎ വിവാഹം ചെയ്തു. ത്രിപുരയിലെ ഭരണകക്ഷിയായ ഐപിഎഫ്ടി എംഎൽഎ ധനഞ്ജയ് ത്രിപുരയാണ് തനിക്കെതിരേ പീഡന പരാതിനൽകിയ യുവതിയെത്തന്നെ വിവാഹം ചെയ്തത്. മേയ് 20നാണ് യുവതി അഗർത്തല പോലീസിൽ പരാതി നൽകിയത്. എംഎൽഎ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും എന്നാൽ, ഇപ്പോൾ വിവാഹം കഴിക്കാൻ തയാറല്ലെന്നുമായിരുന്നു പരാതി. ഇതേത്തുടർന്ന് പോലീസ് റിമവാലി എംഎൽഎയായ ധനഞ്ജയ് ത്രിപുരയ്ക്കെതിരേ കേസെടുത്തു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ത്രിപുര ഹൈക്കോടതി തള്ളുകയും ചെയ്തു. ഒടുവിൽ പാർട്ടി ഇടപെട്ട് കേസിന് ഒത്തുതീർപ്പു ശ്രമം നടത്തുകയും യുവതിയുമായുള്ള വിവാഹത്തിന് എംഎൽഎ തയാറാകുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed